NEWS & EVENTS
-
കാടുവെട്ടൂർ സെന്റ് മേരീസ് പള്ളി പെരുന്നാളും വല്ല്യൗപ്പന്റെ ശ്രാദ്ധവും, കെ. വി. എം. വൃദ്ധസദന കൂദാശയും 2024 മാർച്ച് 23, 24, 25, (മീനം10, 11, 12 ശനി, ഞായർ, തിങ്കൾ ) തീയതികളിൽ, അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
23 ന് ശനിയാഴ്ച രാവിലത്തെ വി.കുർബ്ബാനയ്ക്കുശേഷം അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്ത കെ. വി. എം. വൃദ്ധസദന കൂദാശ നടത്തുന്നതായിരിക്കും. തുടർന്ന് കുടുംബയോഗം വാർഷിക പൊതുയോഗം നടത്തപ്പെടും.
24 ന് ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് ഭക്തിനിർഭരമായ റാസ, തുടർന്ന് ധൂപ പ്രാർത്ഥനയും ആശീർവാദവും അത്താഴവും ഉണ്ടായിരിക്കുന്നതാണ് .
25 ന് തിങ്കളാഴ്ച രാവിലെ 7 ന് വി. മൂന്നിന്മേൽ കുർബാന. തുടർന്ന് പൊതുസമ്മേളനം മുഖ്യ രക്ഷാധികാരി അഭി . ഡോ. സഖറിയാസ് മാർ അപ്രേം മെത്രോപ്പൊലീത്തായുടെ അദ്ധ്യക്ഷതയിൽ 10 മണിക്കു നടക്കുന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ.സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കാടുവെട്ടൂർ വല്യഔപ്പൻ മെമ്മോറിയൽ സീനിയർ സിറ്റിസൺ കെയർ സെന്റർ & മെഡിക്കൽ ക്ലിനിക് ഉത്ഘാടനം ബഹു. ഗോവ ഗവർണ്ണർ പി. എസ് ശ്രീധരൻപിള്ള ഉത്ഘാടനം ചെയ്യുന്നതോടൊപ്പം, ചരിത്രകാരൻ ശ്രീ നൈനാൻ കാടുവെട്ടൂർ രചിച്ച "സംക്ഷിപ്ത കേരള സഭാ ചരിത്രവും, മലങ്കര നസ്രാണി പാരമ്പര്യങ്ങളും" എന്ന പുസ്തക പ്രകാശനവും നടക്കുന്നതായിരിക്കും.
ജീവകാരുണ്യ സഹായ വിതരണം ബഹു. കൊടിക്കുന്നിൽ സുരേഷ് MP നിർവഹിക്കുന്നതായിരിക്കും.
തുടർന്ന് പള്ളിപടിക്കൽ നിന്നും റാസ, വല്യഔപ്പന്റെ കബറിങ്കൽ ധൂപ പ്രാർത്ഥനയും ആശീർവാദവും .. തുടർന്ന് സമൂഹ സദ്യ.
ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു. തിരുനാൾ നോട്ടീസ് വിശദമായി കാണുവാൻ ഗാലറി, ഫാമിലി മീറ്റ് ഓപ്ഷൻസ് ക്ലിക്ക് ചെയ്യുക. -
കാടുവെട്ടൂർ സെന്റ് മേരീസ് പള്ളി പെരുന്നാളും വല്ല്യൗപ്പന്റെ ശ്രാദ്ധവും, കെ. വി. എം. വൃദ്ധസദന കൂദാശയുംകാടുവെട്ടൂർ സെന്റ് മേരീസ് പള്ളി പെരുന്നാളും വല്ല്യൗപ്പന്റെ ശ്രാദ്ധവും, കെ. വി. എം. വൃദ്ധസദന കൂദാശയും 2024 മാർച്ച് 23, 24, 25, (മീനം10, 11, 12 ശനി, ഞായർ, തിങ്കൾ ) തീയതികളിൽ, അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
23 ന് ശനിയാഴ്ച രാവിലത്തെ വി.കുർബ്ബാനയ്ക്കുശേഷം അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്ത കെ. വി. എം. വൃദ്ധസദന കൂദാശ നടത്തുന്നതായിരിക്കും. തുടർന്ന് കുടുംബയോഗം വാർഷിക പൊതുയോഗം നടത്തപ്പെടും.
24 ന് ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് ഭക്തിനിർഭരമായ റാസ, തുടർന്ന് ധൂപ പ്രാർത്ഥനയും ആശീർവാദവും അത്താഴവും ഉണ്ടായിരിക്കുന്നതാണ് .
25 ന് തിങ്കളാഴ്ച രാവിലെ 7 ന് വി. മൂന്നിന്മേൽ കുർബാന. തുടർന്ന് പൊതുസമ്മേളനം മുഖ്യ രക്ഷാധികാരി അഭി . ഡോ. സഖറിയാസ് മാർ അപ്രേം മെത്രോപ്പൊലീത്തായുടെ അദ്ധ്യക്ഷതയിൽ 10 മണിക്കു നടക്കുന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ.സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കാടുവെട്ടൂർ വല്യഔപ്പൻ മെമ്മോറിയൽ സീനിയർ സിറ്റിസൺ കെയർ സെന്റർ & മെഡിക്കൽ ക്ലിനിക് ഉത്ഘാടനം ബഹു. ഗോവ ഗവർണ്ണർ പി. എസ് ശ്രീധരൻപിള്ള ഉത്ഘാടനം ചെയ്യുന്നതോടൊപ്പം, ചരിത്രകാരൻ ശ്രീ നൈനാൻ കാടുവെട്ടൂർ രചിച്ച "സംക്ഷിപ്ത കേരള സഭാ ചരിത്രവും, മലങ്കര നസ്രാണി പാരമ്പര്യങ്ങളും" എന്ന പുസ്തക പ്രകാശനവും നടക്കുന്നതായിരിക്കും.
ജീവകാരുണ്യ സഹായ വിതരണം ബഹു. കൊടിക്കുന്നിൽ സുരേഷ് MP നിർവഹിക്കുന്നതായിരിക്കും.
തുടർന്ന് പള്ളിപടിക്കൽ നിന്നും റാസ, വല്യഔപ്പന്റെ കബറിങ്കൽ ധൂപ പ്രാർത്ഥനയും ആശീർവാദവും .. തുടർന്ന് സമൂഹ സദ്യ.
ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു. തിരുനാൾ നോട്ടീസ് വിശദമായി കാണുവാൻ ഗാലറി, ഫാമിലി മീറ്റ് ഓപ്ഷൻസ് ക്ലിക്ക് ചെയ്യുക.