Kaduvettoor Family :

Kaduvettoor Family is a very ancient Nazrani (followers of Jesus the ‘Nazarene’) Christian family in Kerala, India, predominant in the erstwhile Travancore areas, with parent Family (Moolakudumbam) based in Chengannur and 10 Branch Families (Shaakha Kudumbangal) located in different parts of central Travancore. The founder of great Kaduvettoor Family is ValiaAuppan (meaning chief priest or Mooppan in Malayalam), a Vedic Brahmin hailing from Pakalomattom family, whose members along with four Brahmin families in Palayoor were baptized by Saint Thomas on his arrival in Kodungallur (erstwhile Muziris) in 52 AD, and who were compelled to flee from Palayoor and take shelter in Kaalikaavu near Kuravilangad. Series of these events are well-accepted part of the early history of Kerala Christian Church. Kaduvettoor Family’s history, according to traditional belief and legends, begins from the end of first century AD with the arrival of ValiaAuppan of Pakalomattam family in Muthavazhi, Chengannur on the bank of river Pampa from Kuravilangad, while propagating Christ’s salvation gospel, once on his way to Niranam Church founded by his guru Saint Thomas in 54 AD.

While taking rest in Muthavazhi river side, ValiaAuppan happened to meet the head of Chithrathoor Brahmin maddam there and understood his agony due to the absence of a much-desired progeny to inherit and pass on the legacy of Maddam. Realizing the intensely sad predicament, the sage fervently prayed to Almighty God in the name of Jesus to bless the Maddam with the desired progeny. In an year’s time, when ValiaAuppan visited Maddam again, he was told about the birth of a male child as predicted by ValiaAuppan, and the head of Maddam gifted him with one-half of Maddam’s ancestral property as a token of gratitude. The house built on the southern side of the gifted property was initially called ‘Paathivettoor’, being ‘Pathi-vettia-oor’, (Pathi meaning half and vettia meaning cut portion). However, the plot was full of trees and bushes (kaadu in Malayalam) and had to be cleared (vettia) for living. Thus it was called ‘kadu-vettia-oor’ (oor meaning place of living), which had been truncated and shortened to become Kaduvettoor. ValiaAuppan being a celibate-unmarried Priest, brought his younger brother and family to live there with him. Thus the descendants of ValiaAuppan’s brother are Kaduvettoor Nazrani Maappilas. Most Christians in Kerala are known as Syrian Christians because of their use of the Syriac (classical form of Aramaic) liturgy used in church services since the early days of organized Christianity in Kerala.

At the perfect and appointed time, after ‘fighting the good fight, finishing his race and keeping the faith’, ValiaAuppan was called upon to his heavenly abode, to ‘receive the crown of righteousness at that day’. As there were no Church or cemetery in the surrounding Chengannur areas then, ValiaAuppan’s body was buried in the land gifted to him, as wished by him before death, in the same place where his Tomb (kuriyala) exists now, in the courtyard of Kaduvettoor Tharavadu, and in the premises of Kaduvettoor St.Mary’s Church and Kudumbayogam Office built much later. A suitable memorial tomb with Kurissumthotti (Tower of Cross) was built where he was buried, and lighting of oil lamps and candles are performed every day and night, and devotees used to pray and offer Nerchas from ancient times for the miracles occurring on account of ValiaAuppan’s intercessional prayers.

കാടുവെട്ടൂര്‍ കുടുംബം:

കാടുവെട്ടൂര്‍ കുടുംബം കേരളത്തിലെ പഴയ തിരുവിതാംകൂര്‍ രാജ്യത്തിലുള്‍പ്പെട്ട പ്രദേശങ്ങളില്‍ മുഖ്യമായും വ്യാപിച്ചു കിടക്കുന്ന വളരെ പുരാതനമായ നസ്രാണി ക്രിസ്ത്യാനി കുടുംബങ്ങളിലൊന്നാണ്. ചെങ്ങന്നൂരില്‍ കേന്ദ്രീതൃതമായ മൂലകുടുംബത്തിന്, മദ്ധ്യതിരുവിതാംകൂറിന്‍റെ വിവിധഭാഗങ്ങളില്‍ വാസം ഉറപ്പിച്ച 10 ശാഖാകകുടുംബങ്ങളുമുണ്ട്. ഈ കുടുംബത്തിന്‍റെ സ്ഥാപകനായ വല്ല്യൗപ്പന്‍ (പ്രധാന പുരോഹിതന്‍ അഥവാ മൂപ്പന്‍ എന്ന് അര്‍ത്ഥം), ക്രി.വ.52-ല്‍ കൊടുങ്ങല്ലൂരില്‍ (മുസ്സിരിസ്സ്) സുവിശേഷഘോഷണാര്‍ത്ഥം വന്നിറങ്ങിയ വിശുദ്ധ തോമസ്അപ്പോസ്തോലന്‍റെ കൈകളാല്‍ പാലയൂരില്‍വച്ച് നാലുബ്രഹ്മണകുടുംബങ്ങളോടുകൂടെ സ്നാനപ്പെട്ടശേഷം, കുറവിലങ്ങാട്ടേക്ക് കുടിയേറുവാന്‍ നിര്‍ബന്ധിതരായ പകലോമറ്റം കുടുംബത്തിലെ വേദാചാര്യനും പണ്ഡിതനുമായ ഒരു ശ്രേഷ്ഠ ബ്രാഹ്മണനായിരുന്നു. കാടുവെട്ടൂര്‍ മൂലകുടുംബചരിത്രത്തിന്‍റെ ആരംഭം, പാരമ്പര്യ വിശ്വാസവും ഐതീഹ്യങ്ങളും അനുസരിച്ച്, ക്രി.വ.ഒന്നാംനൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍, വല്യഔപ്പന്‍, ക്രിസ്തുവിന്‍റെ സുവിശേഷ ഘോഷണാര്‍ത്ഥം കുറവിലങ്ങാട്ടുനിന്ന്, തന്‍റെ ഗുരുവും മാര്‍ഗദര്‍ശിയുമായ മാര്‍തോമാശ്ലീഹാ ക്രി.വ. 54-ല്‍ കുരിശുനാട്ടി നിര്‍മിച്ച നിരണം പള്ളിയിലേക്കുള്ള ഒരുയാത്രാമദ്ധ്യേ, പമ്പാനദിയുടെ കരയിലുള്ള ചെങ്ങന്നൂര്‍ മുതവഴിയില്‍ വന്നതോടെയാണ്.

നദിക്കരെ വിശ്രമിക്കവെ, മുതവഴിയിലെ സമ്പത്സമൃദ്ധമായ ചിത്രത്തൂര്‍ മOത്തിലെ ആഢൃബ്രാഹ്മണനും ആത്മജ്ഞാന ജിജ്ഞാസുവുമായ മഠാധിപതി, സാത്വികനും ആദ്ധ്യാത്മികശക്തിയും പ്രാര്‍ത്ഥനാവരമുള്ളവനുമായ ഈ യോഗീവര്യനെ കാണുകയും, അവര്‍ തമ്മിലുണ്ടായ സംഭാഷണത്തില്‍, മഠത്തിലെ മൂത്തപുത്രന് കുടുംബത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ സന്താനഭാഗ്യം ഇല്ലായെന്നും അക്കാലത്തു നിലനിന്ന ബ്രാഹ്മണസമ്പ്രദായമനുസരിച്ച്, പുരുഷസന്താനമില്ലാതെ മഠം അന്യംനിന്നുപോകുമെന്ന ഉല്‍ക്കണ്ഠയിലാണെന്നും ബോദ്ധ്യമായി. വല്യഔപ്പന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സര്‍വശക്തനായ ദൈവത്തോട്, മഠo ആഗ്രഹിക്കുന്നതുപോലെ പുരുഷസന്തതി ലഭിക്കുവാന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചപ്പോള്‍, ദിവ്യനായ വല്യഔപ്പനുണ്ടായ വെളിപാടനുസരിച്ച്, ഒരുവര്‍ഷത്തിനകം മഠത്തില്‍ പുരുഷസന്തതി ജനിക്കുമെന്നു പ്രവചിച്ചു. ഈ ദീര്‍ഘദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍, നന്ദിസൂചകമായ ഉപകാരസ്മരണയായി മഠത്തിലെ പൂര്‍വ്വികസ്വത്തിന്‍റെ നേര്‍പകുതി വല്യഔപ്പന് ദാനംചെയ്യുമെന്ന് മഠാധിപതി വാഗ്ദാനം ചെയ്യ്തുപറഞ്ഞു. ഒരുവര്‍ഷത്തിനുശേഷം, വല്യഔപ്പന്‍ മഠത്തില്‍ തിരിച്ചെത്തിയപ്പോള്‍ തന്‍റെ പ്രവചനം യാഥാര്‍ത്ഥ്യമായെന്നറിഞ്ഞു സന്തോഷിച്ചു ദൈവനാമത്തെ മഹത്വപ്പെടുത്തി. മഠാധിപതി വാഗ്ദാനം ചെയ്തതുനിവര്‍ത്തിച്ച്, തന്‍റെ പൂര്‍വ്വികസ്വത്തിന്‍റെ നേര്‍പകുതി മഠത്തിന്‍റെ തെക്കുഭാഗത്തായി വല്യഔപ്പന് നല്‍കുകയും ആസ്ഥലത്ത് ഭവനം നിര്‍മ്മിക്കുവാന്‍ അനുവദിക്കുകയും ചെയ്തു. അതുകൊണ്ട്, ആ ഭവനം ‘പാതിവെട്ടൂര്‍’ (പാതി-വെട്ടിയ-ഊര്‍) എന്ന് ആരംഭത്തില്‍ വിളിക്കപ്പെട്ടു. പക്ഷെ, ഈ സ്ഥലം മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ കുറ്റിക്കാട് ആയിരുന്നു. ആ ‘കാടു’ ‘വെട്ടി’ ത്തെളിച്ച് താമസസ്ഥലം (ഊര്‍) ആക്കി; അങ്ങനെ, ‘കാടു-വെട്ടിയ-ഊര്‍’ എന്നറിയപ്പെട്ടത് ലോപിച്ച് ‘കാടുവെട്ടൂര്‍’ എന്നായി. വല്യഔപ്പന്‍ ഒരു ബ്രഹ്മചാരിയായ മഹാപുരോഹിതന്‍ ആയിരുന്നതിനാല്‍, അദ്ദേഹത്തിന്‍റെ ഇളയ സഹോദരനെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുവന്ന് കൂടെതാമസിപ്പിച്ചു. അവര്‍ ആ സ്ഥലത്തെ മരങ്ങളും കുറ്റിച്ചെടികളും വെട്ടിത്തെളിച്ച് കാലക്ഷേപംചെയ്തു ജീവിതം നയിച്ചു. അങ്ങനെ, വല്യഔപ്പന്‍റെ സഹോദരന്‍റെ സന്തതിപരമ്പരകളാണ് കാടുവെട്ടൂര്‍ നസ്രാണി ‘മാപ്പിളമാര്‍‘. കേരളത്തിലെ ക്രിസ്തുമതത്തിന്‍റെ ആദ്യസംഘടിത കാലഘട്ടം മുതല്‍, അറമായ ഭാഷയുടെ വിശിഷ്ടരൂപമായ സുറിയാനിയില്‍ ആരാധനാക്രമം ഉപയോഗിക്കുന്നതിനാല്‍, കേരളത്തിലെ ആ ഭൂരിഭാഗം ക്രിസ്ത്യാനികളും ‘സുറിയാനി ക്രിസ്ത്യാനികള്‍‘ എന്നറിയപ്പെടുന്നു.

കാലസമ്പൂര്‍ണതയില്‍ നിശ്ചയിക്കപ്പെട്ട സമയത്ത്, “നല്ല പോര്‍പൊരുതി ഓട്ടംതികച്ച്, വിശ്വാസംകാത്ത്”, വല്യഔപ്പന്‍ തന്‍റെ സ്വര്‍ഗ്ഗീയ ഭവനത്തില്‍ “നീതിയുടെ കിരീടം ആ ദിവസത്തില്‍ സ്വീകരിക്കുവാന്‍” ഇഹലോകവാസം വെടിഞ്ഞു. ആ കാലഘട്ടത്തില്‍, ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലും ക്രിസ്തീയ ദേവാലയവും ശവക്കോട്ടയും ഇല്ലാതിരുന്നതിനാലും, വല്യഔപ്പന്‍റെ ഭൌതികശരീരം തനിക്കു ദാനമായികിട്ടിയ സ്ഥലത്ത് അടക്കംചെയ്യണമെന്ന് ആഗ്രഹം പ്രകടിച്ചിരുന്നതിനാലും, ഇപ്പോള്‍ കുര്യാല (കല്ലറ) ഇരിക്കുന്ന സ്ഥലത്ത് അടക്കംചെയ്തു. അവിടെ, കാടുവെട്ടൂര്‍ തറവാടിന്‍റെ മുറ്റത്തിനുസമീപം, കുരിശിന്‍തൊട്ടിയോടുകൂടി പണികഴിപ്പിച്ച സ്മാരകകുടീരം, വളരെപിന്നീട് നിര്‍മ്മിച്ച കാടുവെട്ടൂര്‍ സെന്‍റ്മേരീസ് പള്ളിയുടെയും കുടുംബയോഗ ഓഫീസിന്‍റെയും അങ്കണത്തില്‍ സ്ഥിതിചെയ്യുന്നു. വല്യഔപ്പന്‍ കബറടങ്ങിയകാലംമുതലേ, കുര്യാലയില്‍ എല്ലാദിവസവും രാവിലെയും വൈകിട്ടും എണ്ണത്തിരിവിളക്ക് കത്തിച്ചുവരുന്നു. അത്ഭുതകരമായ രോഗ സൗഖ്യത്തിനും അഭീഷ്ടകാര്യസിദ്ധിക്കായും മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി നേര്‍ച്ചകാഴ്ച്ചകളോടെ നാനാജാതിമതസ്ഥരായ ഭക്തജനങ്ങള്‍ വിശുദ്ധന്‍റെ കബറിടത്തിലേക്ക് നിത്യേനയെന്നോണം എത്തിക്കൊണ്ടിരിക്കുന്നു.