PROMINENT MEMBERS

Prominent members The Chief Patron of Kaduvettoor kudumbayogam is Moolakudumbam member, His Grace Dr.Zacharias Mar Aprem of Orthodox Church. Rt.Rev.Thomas Mar Timotheos of Marthoma Church (from Moolakudumbam) and His Grace Mathews Mar Thevodosios of Jacobite Church (from Nariyapuram Shakha) are distinguished Bishops from Kaduvettoor family. Malankara Sabha Bhasuran, Malankara Metropolitan Saint Vattasseril Geevarghese Mar Dionysius VI hails from maternal lineage of Kozhenchery-Vanchithra Thevarthundiyil Shakha (Oripramannil) of Kaduvettoor Family, about which we can be proud of. Rt.Rev.Dr.Mathews Mar Athanasios of Marthoma Syrian Church has his maternal roots to Thevarthundiyil branch, as mentioned in the family history book of Vanchithra Thevarthundiyil Shakha. Mother of HH Moran Mar Baselios MarThoma Didimos1, Catholicos and Malankara Metropolitan hail from Kaduvettoor-Edanad (late Sosamma, wife of Mavelikara Chiramel Mulamoottil Thomas).

Moreover, Kaduvettoor Family has a long array of priestly men of repute, serving the Lord from generations, such as; Vicars of Chengannur Old Syrian Church at the time of the division of Malankara Syrian Church during 19th century AD, namely Kaduvettoor Vaidyanveettil Rev. Joseph Kathanaar, his son Rev. Koshy Kathanaar, and Kaduvettoor Kottarathil Rev. Varkey Thomas Kathanaar, who worked for the evangelization of the downtrodden in Othara and also the leading participant at the crucial meeting held at Chengannur Kallissery ‘Kadvail Maalika’ in 1888, which lead to the beginning of famous Maramon Convention in 1895; Vanchithra-Thevarthundiyil Mooppachan, the priest of Kozhancheri Church when it was constructed during 17th century, Valiathundiyil Kathanaar and priests of the following generation; Kunjummen Auppan, founder priest of Theveri-Pullippadavil branch during 17th century; founder of Mavelikara-Cherukole branch, Rev.P.M.Varghese, who served as a Priest in CSI Church, attracted by the Anglican Missionaries during 19th century and involved in the education and uplift of the downtrodden; Ascetic priest Fr.P.G.Koshy (Parampil achen) of Nariyapuram branch, who worked in Brahmavaar Mission for evangelization and education of Konkani-speaking people of south Karnataka during the first part of 20th century; and many other departed priests of various denominations of Churches. At present, several prominent priests, pastors and nuns of parent Family and Sakha (branch) Families are in the services of various Churches, including Malankara Orthodox Church, Malankara Marthoma Church, Jacobite Syrian Church, Syro-Malankara Catholic Church, Church of South India, Evangelical Church and Pentecostal Churches.

Renowned High Court Advocate Kottarathil K.T. Thomas (former President of Moolakudumbayogam), who was the Travancore State Congress Secretary, leading agitations against the autocratic rule of then Diwan Sir CP and took part in Freedom Movement of India during the first half of 20th century AD, Parampil P.J.Thomas, 3-time former MLA from Konni and Rubber Board Chairman, famous Space Scientist Padmashri Dr.George Joseph Vaidyanveettil, District Collector & Govt. Secretaries, Mundolil Iype Mathew IAS, Pullippadavil Mrs.Anna George Malhotra IAS, famous Novelist and cine story-writer P. Ayyaneth, former College Principals Fr.Daniel Ayyaneth, Fr.Oommen Ayyaneth are few of the noteworthy laity sons of our great Kaduvettoor family. As shown in the Family Genealogy, Family is blessed with numerous proud sons and daughters who render highly commendable services to the society in various places in India and abroad, engaged in different professional fields, such as politics, law & judiciary, social service, arts, culture, military, governmental, science & technology, accountancy, medical, higher education, banking, management, trade & industry, agriculture etc. acclaiming recognition. Kaduvettor family members live in many places such as Chengannur, Niranam, Theveri, Edathua, Thalavadi, Mavelikara, Cherukol, Chennithala, Kozhenchery, Vanchithra, Nariyapuram, Anchal, Konni, Pathanapuram, Ayiroor, Vallamkulam, Kanjirappali, Mundakayam, Kottayam, Mallappalli, Thiruvalla, Vennikkulam, Pallippad, Thiruvananthapuram, Ernakulam, Aluva, and in other States in India and various places abroad.

പ്രമുഖരായ പുരോഹിത, അല്മായ കുടുംബാംഗങ്ങള്‍

മൂലകുടുംബയോഗത്തിന്‍റെ മുഖ്യരക്ഷാധികാരി മൂലകുടുംബാംഗമായ ഓര്‍ത്തഡോക്സ് സഭയിലെ അഭിവന്ദ്യ ഡോ.സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായാണ്. മാര്‍ത്തോമാ സഭയിലെ അഭിവന്ദ്യ തോമസ്‌ മാര്‍ തിമോത്തിയോസ്, യാക്കോബായാ സഭയിലെ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്യോസ് എന്നിവരും കുടുംബത്തിലെ അംഗങ്ങളായ മെത്രാപ്പോലീത്താമാരാണ്.
മലങ്കരസഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്സിയോസ് ആറാമന്‍ മെത്രാപ്പോലീത്താ, കാടുവെട്ടൂര്‍ കോഴഞ്ചേരി-വഞ്ചിത്ര തേവര്‍തുണ്ടിയില്‍ ശാഖയിലെ ഒരിപ്രാമണ്ണില്‍ ഉപകുടുംബത്തിലെ മാതൃ താവഴിയിലുള്ള സന്താനമാണെന്നത് നമുക്കും അഭിമാനകരമാണ്. മാര്‍തോമാ സഭയിലെ പ്രഥമ മിഷനറി ബിഷപ്പ് ആയിരുന്ന അഭിവന്ദ്യ ഡോ.മാത്യൂസ്‌ മാര്‍ അത്താനാസ്സിയോസ് വഞ്ചിത്ര-തേവര്‍തുണ്ടിയില്‍ ശാഖയിലെ ഒരു വല്യമ്മച്ചിയുടെ പൗത്രന്‍റെ മകനാണെന്ന്, ആ ശാഖകുടുംബത്തിന്‍റെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പൗരസ്ത്യ കാതോലിക്കായും മലങ്കരമെത്രാപ്പോലീത്തായുമായിരുന്ന മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍തോമാ ദിദിമോസ് പ്രഥമന്‍റെ മാതാവ് പരേതയായ ശോശാമ്മ, കാടുവെട്ടൂര്‍ കുടുംബത്തിലെ (ഇടനാട്ടില്‍) അംഗം (മാവേലിക്കര ചിറമേല്‍ മുളമൂട്ടില്‍ തോമസിന്‍റെ പത്നി) ആയിരുന്നു എന്നതിലും നമുക്ക് അഭിമാനിക്കാം.

കൂടാതെ, ക്രി.വ.19-)൦ നൂറ്റാണ്ടിലെ മലങ്കരസഭാവിഭജനകാലത്ത് ചെങ്ങന്നൂര്‍ പഴയസുറിയാനിപ്പള്ളിയിലെ വികാരിമാരായിരുന്ന മൂലകുടുംബത്തിലെ വൈദ്യന്‍വീട്ടില്‍ വന്ദ്യ ജോസഫ് കത്തനാരും, പുത്രന്‍ വന്ദ്യ കോശി കത്തനാരും, 1895-ല്‍ ആരംഭിച്ച മാരാമണ്‍ കണ്‍വന്‍ഷന്‍റെ നടത്തിപ്പിലേക്കു നയിച്ച 1888-ലെ ചെങ്ങന്നുര്‍ കല്ലിശ്ശേരി ‘കടവില്‍ മാളിക‘ യോഗത്തില്‍ പങ്കെടുത്തവരില്‍ പ്രമുഖനും, ഓതറയില്‍ അധഃകൃതരുടെ സുവിശേഷീകരണത്തിനായി പ്രവര്‍ത്തിക്കുകയുംചെയ്ത മൂലകുടുംബത്തിലെ കൊട്ടാരത്തില്‍ വന്ദ്യ വര്‍ക്കിതോമസ് കത്തനാരും, 17-)൦ നൂറ്റാണ്ടില്‍ കോഴഞ്ചേരി പള്ളിസ്ഥാപനകാലത്ത് വൈദികനായിരുന്ന വഞ്ചിത്ര-തേവര്‍തുണ്ടിയില്‍ മൂപ്പച്ചനും, പിന്‍തലമുറയില്‍പെട്ട വല്യതുണ്ടിയില്‍ കത്തനാര്‍മാര്‍ ഉള്‍പ്പെടെയുള്ള അനവധി പുരോഹിതന്മാരും, 17-)൦ നൂറ്റാണ്ടില്‍ തേവേരി-പുള്ളിപ്പടവില്‍ ശാഖാസ്ഥാപകനായിരുന്ന കുഞ്ഞുമ്മന്‍ ഔപ്പനും, 19-)൦ നൂറ്റാണ്ടില്‍ ആംഗ്ളിക്കന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സി.എസ്.ഐ. സഭയില്‍ വിദ്യാഭ്യാസ-വൈദിക മേഖലകളിലും നിര്‍ദ്ധനരുടെ ഉന്നമനത്തിലും വ്യാപൃതനായിരുന്ന മാവേലിക്കര ശാഖാസ്ഥാപകന്‍ പുത്തന്‍പുരകിഴക്കേതില്‍-ക്രിസ്റ്റോണ്‍‍ റവ.പി.എം.വര്‍ഗ്ഗീസ് അച്ചനും, 20-)൦ നൂറ്റാണ്ടിന്‍റെ ആദ്യകാലഘട്ടത്തില്‍ ബ്രഹ്മവാര്‍ മിഷനില്‍ കൊങ്കിണി ഭാഷക്കാരുടെ സുവിശേഷീകരണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിച്ച സന്യസ്ത വൈദികന്‍ നരിയാപുരം പറമ്പില്‍ വന്ദ്യ പി.ജി.കോശി അച്ചനും ഉള്‍പ്പെടെ എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളിലെയും മണ്മറഞ്ഞ വൈദീകശ്രേഷ്ഠരും, ഇപ്പോള്‍ സഭാസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂലകുടുംബത്തിലെയും ശാഖാകുടുംബങ്ങളിലെയും പ്രഗല്ഭരായ നിരവധി വന്ദ്യപുരോഹിതന്മാരും, കന്യാസ്ത്രീകളും, പാസ്റ്ററന്മാരും, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, യാക്കോബായ, കത്തോലിക്കാ, സി.എസ്.ഐ, ഇവാഞ്ജലിക്കല്‍, പെന്തിക്കോസ്തല്‍ സഭാവിഭാഗങ്ങളിലായി കുടുംബത്തിലെ പുരോഹിത സ്ഥാനികളായുണ്ട്.

ക്രി.വ.20-)൦ നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായി ദിവാന്‍ സര്‍ സി.പി.യുടെ ഏകാധിപത്യ ഭരണത്തിനെതിരായും, സ്വാതന്ത്രൃസമരത്തിലും പങ്കെടുത്ത പ്രമുഖ ഹൈക്കോടതി അഡ്വക്കേറ്റ് ശ്രീ.കെ.റ്റി.തോമസ് കൊട്ടാരത്തില്‍ (മുന്‍ കുടുംബയോഗം പ്രസിഡന്‍റ്), കോന്നി MLA-യും റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പറമ്പില്‍ ശ്രീ.പി.ജെ.തോമസ്, പ്രശസ്ത ബഹിരാകാശശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ ഡോ.ജോര്‍ജ്ജ് ജോസഫ് വൈദ്യന്‍വീട്ടില്‍, ജില്ലാകളക്ടര്‍മാരും ഗവ.സെക്രട്ടറിമാരുമായിരുന്ന മുണ്ടോലില്‍ ശ്രീ.ഐപ്പ് മാത്യു ഐ.എ.എസ്, പുള്ളിപ്പടവില്‍ ശ്രീമതി.അന്ന ജോര്‍ജ്ജ് മല്‍ഹോത്ര ഐ.എ.എസ്, സുപ്രസിദ്ധ കഥാകൃത്ത് ശ്രീ.പി.അയ്യനേത്ത്, കോളേജ് പ്രിന്‍സിപ്പല്‍മാരായിരുന്ന ഫാദര്‍ ഡാനിയേല്‍ അയ്യനേത്ത്, ഫാദര്‍ ഉമ്മന്‍ അയ്യനേത്ത് എന്നിവര്‍ തുടങ്ങി, സ്വാതന്ത്രൃസമര, രാഷ്ട്രീയ, അഭിഭാഷക-ന്യായാധിപ, സാമൂഹ്യ, സാമുദായിക, കലാ, സാഹിത്യ, സൈനിക, ഔദ്യോഗിക, ശാസ്ത്ര-സാങ്കേതിക, അക്കൗണ്ടന്‍സി, വൈദ്യശാസ്ത്ര, ഉന്നതവിദ്യാഭ്യാസ, മാനേജ്മെന്‍റ്, വ്യാപാര-വ്യവസായ, കാര്‍ഷിക മേഖലകളില്‍ അംഗീകാരം നേടി, കേരളത്തിലും ഇന്‍ഡ്യയിലെ മറ്റു വിവധ സ്ഥലങ്ങളിലും വിദേശരാജ്യങ്ങളിലും ദൈവക്രൃപയാല്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ നിരവധി അല്മായവ്യക്തിത്വങ്ങളും, വംശാവലിയില്‍ പേരെടുത്തു പറഞ്ഞിരിക്കുന്നതുപോലെ കുടുംബാംഗങ്ങളായുണ്ട്. അവര്‍ അധിവസിക്കുന്നത് പ്രധാനമായും ചെങ്ങന്നൂര്‍, നിരണം, തേവേരി, എടത്വാ, തലവടി, മാവേലിക്കര, ചെറുകോല്‍, ചെന്നിത്തല, കോഴഞ്ചേരി, വഞ്ചിത്ര, നരിയാപുരം, അഞ്ചല്‍, കോന്നി, പത്തനാപുരം, അയിരൂര്‍, വള്ളംകുളം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോട്ടയം, മല്ലപ്പള്ളി, തിരുവല്ല, വെണ്ണിക്കുളം, പള്ളിപ്പാട്, തിരുവനന്തപുരം, എറണാകുളം, ആലുവ തുടങ്ങിയ പ്രദേശങ്ങളിലും, കൂടാതെ ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമാണ്.

Late Lamented Bishops of Maternal lineage of Kaduvettoor Family

1.HH Baselius Marthoma Didimos Catholicose (Moolakudumbam) 2.St.Geevarghese Mar Dionysius Vattasseril (Kozhancheri Vanchithra Shakha) 3.H.G.Dr.Mathews Mar Athanasius (Kozhancheri Vanchithra Shakha)

Few Prominent late Priests of Kaduvettoor Family

1.Kottarathil Varkey Thomas Achen, MoolaKudumbam 2.Vaidyanveetil Koshy Joseph Achen, Moolakudumbam 3.Rev P M Varghese, founder of Mavelikara Shakha 4.Fr.P.G.Koshy Parampil, Nariyapuram Shakh

Few Prominent Laymen of Kaduvettoor Family  

1.Adv.KTThomas Kottarathil (State Congress Secretary, President, Moolakudumbam 2.Anna George Malhotra IAS -Pullippadavil Shakha 3.Parampil P.J.Thomas, exMLA Konni- Nariyapuram Shakha 4.Padmabushan Dr.George Joseph Vadhianveettil-Moolakudumbam 5.Ninan Thomas Kaduvettoor, Freedom fighter, President, Moolkudumbam 6.P.Ayyaneth, Novelist -Nariyapuram Shakha

1.Fr.Oommen Ayyaneth Professor & Prolific Writer (Nariyapuram Shakha) 2.Fr.Daniel Ayyaneth, Professor & Orator (Nariyapuram Shakha) 3.Iype Mathew IAS, Mundolil, Moolakudumbam