Genealogy

Excluding the history of 10 Shakha kudumbayogams (Branch families) of Kaduvettoor, residing out of Chengannur area over centuries, few of whom have prepared their separate books of Branch Family History and Genealogy, and due to megalophobia-fear of vast size of book, the Family Tree and Genealogy Chart, tracing the roots of male members for the last 6 to 7 generations of all the 30 sub-families with 500 houses of 2,000 members of the Kaduvettoor parent family (Moolakudumbam) in Chengannur, along with details of ValiaAuppan’s Sraadham, Vellamkudi-Feast, Kaduvettoor St.Mary’s church, pictures of important events and Family History, depicted in the background of Persian-Malankara Church history, Nazrani tradition, Kerala-Chengannur history, is prepared and made available both in Malayalam and English, in Book and digital forms. Kaduvettoor Tharavadu, Pallathu, Panamkattil, Mundolil, Plantharayil, Illathu, Koonamparambil, Aakkallur, Lahayil, Kandathil, Kottarathil, Vaidyanveetil, Manthanathu, Melethethil, Kokkarathu, Neyyasseril, Karingattil, Kocheethra, Thacharupallathu, Elanjimoottilparambil, Kazhunnakkunnel, KaleekalThekethil, PadinjareUzhathil, Kalluzhathil, Keecheripallath, Keecheril, Palamoottil, Karimpumkalayil, and Vadakeleth are the 30 sub-families, living in and around Chengannur.

Request for purchase of the 406 pages Book ‘Kaduvettoor Parent Family History & Malankara Nazrani Antiquity’ in English & Malayalam, can be made to the E-mail address given in the CONTACT US section, by filling up the details requested therein

മൂലകുടുംബ വംശാവലിയും ചരിത്രഗ്രന്ഥവും

ചെങ്ങന്നൂരില്‍നിന്നു കാലാകാലങ്ങളിലായി മാറിത്താമസിക്കുന്ന ശാഖാകുടുംബങ്ങളുടെ ചരിത്രവും വംശാവലിയും അവരുടേതായി പ്രത്യേകം തയ്യാറാക്കി ലഭ്യമായതിനാലും വിസ്താരഭയത്താലും ഒഴിവാക്കി, കാടുവെട്ടൂര്‍ മൂലകുടുംബത്തിന്‍റെ വേരുകള്‍ ആറേഴു പുരുഷ തലമുറകള്‍ പിന്തുടര്‍ന്നു കണ്ടെത്തി തയ്യാറാക്കിയ, ചെങ്ങന്നൂര്‍ പ്രദേശത്തുള്ള മുപ്പതോളം ഉപകുടുംബങ്ങളിലെ രണ്ടായിരത്തോളം അംഗങ്ങളുടെ അഞ്ഞൂറോളം ഭവനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വംശവൃക്ഷവും വംശാവലിയും, വല്യഔപ്പന്‍റെ ശ്രാദ്ധ, ‘വെള്ളംകുടി’, സെന്‍റ്മേരീസ്പള്ളിപ്പെരുന്നാള്‍ വിശേഷങ്ങളും, സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ മൂലകുടുംബചരിത്രം, പേര്‍ഷ്യന്‍-മലങ്കരസഭാചരിത്ര, നസ്രാണിപാരമ്പരൃ, കേരള-ചെങ്ങന്നൂര്‍ചരിത്ര പശ്ച്ചാത്തലത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി രചിച്ചിട്ടുള്ളത് പുസ്തകമായും ഡിജിറ്റലായും ലഭ്യമാണ്. ആ ഉപകുടുംബങ്ങള്‍: കാടുവെട്ടൂര്‍തറവാട്, പള്ളത്ത്, പനങ്കാട്ടില്‍, മുണ്ടോലില്‍, പ്ലാന്തറയില്‍, ഇല്ലത്ത്, കൂനംപറമ്പില്‍, ആക്കല്ലൂര്‍, ളാഹയില്‍, കണ്ടത്തില്‍, കൊട്ടാരത്തില്‍, വൈദ്യന്‍വീട്ടില്‍, മാന്താനത്ത്, മേലേത്തേതില്‍, കൊക്കാരത്ത്, നെയ്യശ്ശേരില്‍, കരിങ്ങാട്ടില്‍, കൊച്ചീത്ര, തച്ചരുപള്ളത്ത്, ഇലഞ്ഞിമൂട്ടില്‍പറമ്പില്‍, കഴുന്നാക്കുന്നേല്‍, കളീക്കല്‍തെക്കേതില്‍, പടിഞ്ഞാറെഉഴത്തില്‍, കല്ലുഴത്തില്‍, കീച്ചേരിപ്പള്ളത്ത്, കീച്ചേരില്‍, പാലമൂട്ടില്‍, കരിമ്പിന്‍കാലായില്‍, വടക്കേലേത്ത് എന്നിവയാണ്. കാടുവെട്ടൂര്‍ വല്യഔപ്പന്‍റെ മദ്ധ്യസ്ഥതയും പ്രാര്‍ത്ഥനയും ഏവര്‍ക്കും കാവലും കോട്ടയും അനുഗ്രഹപ്രദവുമായിത്തീരട്ടെ.

കാടുവെട്ടൂര് മൂലകുടുംബ ചരിത്രവും മലങ്കര നസ്രാണി പൗരാണികതയും’ എന്ന 406 പേജുകളുള്ള ഇംഗ്ളീഷ്-മലയാള ചരിത്രഗ്രന്ഥം ആവശ്യമെങ്കില് CONTACT US പേജില് കൊടുത്തിരിക്കുന്ന ഈ-മെയിലില് ആവശ്യപ്പെടുക.

Full text of Genealogy is available in Parent Family History Book.
മൂലകുടുംബ വംശാവലിയുടെ പൂർണ്ണരൂപം മൂലകുടുംബ ചരിത്രപുസ്തകത്തിൽ കൊടുത്തിട്ടുണ്ട് .