By the grace of God and the intercession and blessings of ValiaAuppan, the founder of the Family, Kaduvettoor
moola Kudumbayogam (Parent Family meet) which started in 1910 AD had its centenary year in 2010. Because of the splendid and sincere services of our forefathers who were involved in the organization and leadership activities during its formation a century ago and subsequent periods, and also of current office bearers, Moola Kudumbayogam has completed its 110 years of incessant functioning in 2020. Annual General Body meeting of Moola Kudumbayogam is being held without fail on the first day of Sraadha Perunal, where Performance Report of previous year activities is presented by the Secretary, the audited Accounts by the Treasurer and Audit Report by Auditors. The Budget for the coming year is also presented and gets approved.
Election of Office Bearers is conducted every year for the posts of President, Patrons, Vice-Presidents, Secretaries,Treasurer, other members of the Managing Committee and Auditors, in accordance with the registeredConstitution and Bye-laws of Kaduvettoor Kudumbayogam for a term of one year. Kaduvettoor Family has 10 Sakha Kudumbayogams (Branch Families) now, registered with the central moola Kudumbayogam, and situated in and around central Travancore area, namely; 1.Nariyapuram-Kaduvettoor, 2.Kozhencherry-Vanchithra-Thevarthundiyil, 3.Mavelikara-Cherukol-Kaduvettoor, 4.Theveri-Pullippadavil, 5.Niranam-Kaduvettoor,6.Pallippadu-Moothampaakal, 7.Mundakayam-Valiyaputhussery, 8.Vallamkulam-Kaduvettoor, 9.Thalavadi-Karrisseril and 10.Vennikulam-Kaduvettoor. From each registered Shakha kudumbayogam, President, Secretary and members in accordance with the membership strength of each Shakha kudumbayogam, are elected every year to the central Moola kudumbam Managing Committee. For the positions of President, Vice President,General Secretary, Secretary and Treasurer, members of the Moolakudumbam only are elected, for the sake of convenient day-to-day administration of Kaduvettoor Church, Valia Auppen’s Kuriyala and Kudumbayogam office. From each sub-family of Moolakudumbam, representatives are elected to the Managing Committee
every year.
കാടുവെട്ടൂര്‍ മൂലകുടുംബയോഗം
ദൈവകൃപയാലും കുടുംബത്തിന്‍റെ സ്ഥാപകനായ വല്യഔപ്പന്‍റെ മദ്ധ്യസ്ഥതയാലും, ക്രി.വ. 1910-ല്‍ ആരംഭിച്ച കാടുവെട്ടൂര്‍ മൂലകുടുംബയോഗത്തിന്‍റെ ശതാബ്ദി 2010-ല്‍ പിന്നിട്ടു. ഒരുനൂറ്റാണ്ടുമുമ്പുമുതലുള്ള അതിന്‍റെ പ്രാരംഭകാലത്തെയും പില്‍ക്കാലത്തെയും പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുകയും നയിക്കുകയുംചെയ്ത പൂര്‍വ്വപിതാക്കന്മാരുടെയും നിലവിലുള്ള ഭാരവാഹികളുടെയും ത്യാഗോജ്വലവും നിസ്വാര്‍ത്ഥവുമായ സേവനങ്ങള്‍മൂലം, ഇടമുറിയാതെ പ്രവര്‍ത്തിച്ച കുടുംബയോഗത്തിന്‍റെ 110-)൦ വാര്‍ഷികമാണ് 2020-ല്‍. എല്ലാവര്‍ഷവും വല്യഔപ്പന്‍റെ ശ്രാദ്ധപ്പെരുന്നാളിന്‍റെ ഒന്നാംദിവസം നടത്തപ്പെടുന്ന കാടുവെട്ടൂര്‍ കുടുംബയോഗത്തിന്‍റെ വാര്‍ഷിക പൊതുയോഗത്തില്‍ നടപ്പുവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും ഓഡിറ്റ്‌ചെയ്ത വരവു-ചെലവുകണക്കും ഓഡിറ്റ്‌റിപ്പോര്‍ട്ടും പുതുവര്‍ഷബജറ്റും അവതരിപ്പിക്കുന്നു.
കുടുംബയോഗ അദ്ധ്യക്ഷന്‍, രക്ഷാധികാരികള്‍, ഉപാദ്ധ്യക്ഷര്‍, കാര്യദര്‍ശികള്‍, ഖജാന്‍ജി, മറ്റുഭരണസമതിഅംഗങ്ങള്‍, കണക്കുപരിശോധകര്‍ എന്നിവരെ കുടുംബയോഗത്തിന്‍റെ രജിസ്റ്റര്‍ ചെയ്ത ഭരണഘടനയ്ക്കും നിയമാവലിയ്ക്കും അനുസൃതമായി, ഒരുവര്‍ഷ കാലാവധിയോടെ തെരഞ്ഞെടുക്കുന്നു. മൂലകുടുംബയോഗത്തില്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടതും മദ്ധ്യതിരുവിതാംകൂര്‍ മേഖലയില്‍ സ്ഥിതിചെയ്യുന്നതുമായ 10 ശാഖാ കുടുംബയോഗങ്ങള്‍ ഇപ്പോഴുണ്ട്: (1)നരിയാപുരം-കാടുവെട്ടൂര്‍, (2)കോഴഞ്ചേരി-വഞ്ചിത്ര-തേവര്‍തുണ്ടിയില്‍, (3) മാവേലിക്കര-ചെറുകോല്‍-കാടുവെട്ടൂര്‍, (4)തേവേരി-പുള്ളിപ്പടവില്‍, (5)നിരണം-കാടുവെട്ടൂര്‍, (6)പള്ളിപ്പാട്-മൂത്താംപാക്കല്‍, (7)മുണ്ടക്കയം-വലിയപുതുശ്ശേരി, (8)വള്ളംകുളം-കാടുവെട്ടൂര്‍, (9)തലവടി-കാരിശ്ശേരില്‍, (10)വെണ്ണിക്കുളം-കാടുവെട്ടൂര്‍. രജിസ്റ്റര്‍ ചെയ്ത ഓരോ ശാഖാകുടുംബയോഗത്തില്‍നിന്നും പ്രസിഡന്‍റ്, സെക്രട്ടറി എന്നീ സ്ഥാനികളും, ശാഖാ കുടുംബയോഗങ്ങളിലെ അംഗസംഖ്യയ്ക്ക് അനുസൃതമായുള്ള അംഗങ്ങളും മൂലകുടുംബയോഗ ഭരണസമതിയിലേക്ക് ഓരോവര്‍ഷവും ഉള്‍പ്പെടുത്തപ്പെടുന്നു. കാടുവെട്ടൂര്‍ സെന്‍റ്മേരീസ് പള്ളിയുടെയും വല്യഔപ്പന്‍റെ കബറിടത്തിന്‍റെയും മൂലകുടുംബയോഗഓഫീസിന്‍റെയും ദൈനംദിന കൃത്യനിര്‍വ്വഹണംനടത്തുന്ന ഭരണസമതിയില്‍ മൂലകുടുംബയോഗം പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ്, ജനറല്‍സെക്രട്ടറി, സെക്രട്ടറി, ട്രഷറര്‍, എന്നീസ്ഥാനങ്ങളിലേക്ക്, ഭരണ സൗകര്യാര്‍ത്ഥം മൂലകുടുംബത്തിലെ അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. കൂടാതെ മൂലകുടുംബത്തിലെ എല്ലാ ഉപകുടുംബങ്ങളില്‍നിന്നും പ്രതിനിധികളെ ഭരണസമതിയിലേക്ക് ഓരോവര്‍ഷവും തെരഞ്ഞെടുത്ത് ഉള്‍കൊള്ളിക്കുന്നു.
Presidents of Kaduvettoor MoolaKudumbayogam

1.Ninan Iype Kaduvettoor Tharavaad (1910-1942) 2.K.T.Thomas Vakkeel Sr. Kottarathil (1942-1953) 3.Adv.KT Thomas Kaduvettoor Kottarathil (1953-1966) 4.Adv.KAAbraham Kaduvettoor Kalluzhathil (1966-1969) 5.Ninan Thomas Kaduvettoor (1969-1986) 6.K A Ninan Kaduvettoor llethu (1986-1997) 7.C.Jacob Kaduvettoor Lahayil (1997-98 & 2013-14) 8.Ninan John Kaduvettoor (1998-1999)

9.P.I.Iype Kaduvettoor Poopallil (1999-2001) 10.K.M.John Kaduvettoor Kandathil (2001-2004) 11.K.M.Zakaria Kaduvettoor Kandathil (2004-2006) 12.K.T.Thomas Kaduvettoor (2006-2008) 13.Aniyan K.Varghese Kaduvettoor (2008-2013) 14.Raju Cheriyan Kaduvettoor Keecheril (2014-2017) 15.Shine V.John Kaduvettoor (2017-2021)

1.Pothen Iype Kaduvettoor Plantharayil (1910-1966) 2.K.M.Abraham Kaduvettoor Pallath (1976-1982) 3.Pothen Joseph Kaduvettoor Plantharayil (1985-1994) 4.Prasad Varghese Kaduvettoor (2006-2007) 5.Jiji K.Thomas Kaduvettoor Pallathu (2017-2021) (Photos of Secretaries who were Presidents later, are not included here)