FEAST VELLAMKUDI

Vellamkudi- Feast of Kaduvettoor ValiaAuppan Devotees in general and Kaduvettoor family members in particular from all over Kerala and abroad occasionally conduct feast of ValiaAuppan named ‘Vellamkudi’, as Nercha offering and thanksgiving for desire fulfillment and prayer request for blessings through ValiaAuppan’s intercession to Jesus Christ, the son of God. The term ‘Vellamkudi’ is comprised of two words, Vellam (water) and kudi (drinking), and it is a colloquial usage for a tea party or snack party after a prayer meeting. From ancient times, for blessings through ValiaAuppan’s intercession, Vellamkudi ritual was conducted in the houses of the faithful, according to traditional rituals and in reverence and purity, with all family members residing nearby getting involved in all the preparations. Now the Kudumbayogam authorities have made arrangements to perform Vellamkudi in Kaduvettoor Church premises, for those who have inconvenience to perform the ritual in their home. Arrangements and procedures for performing Vellamkudi and Vachuvirippu (presentation of offerings) are described in detail in Parent Family History Book.

This unique generations-old practice of Christians conducting Vachuvirippu and Vellamkudi, in a predominantly Brahminic style of honouring the founding Brahmin forefather, Kaduvettoor ValiaAuppan is proudly continued by the Kaduvettoor Mappilas and devotees in other families. While ValiaAuppan’s Tomb stands as the authentic and prominent historical evidence and witness of Kaduvettoor family’s origin by the end of first century AD, as Kaduvettoor ValiaAuppan of Pakalomattam family had come to Muthavazhi of Chengannur, with his brother and family from Kuravilangad, the ancient settlement of Nazrani Brahmins who had migrated from Palayoor; the unique practice of Kaduvettoor Nazranis conducting Vellamkudi and Vachuvirippu for generations in a predominantly Brahminic ethics of remembering and praying for their Brahmin forefather, is a proof of the Brahminical ancestry of the Family. Nazrani Brahmins had followed their former Hindu Brahmin community customs and practices, in the Indian social and cultural environments where they also lived; but with Christian prayers and in accordance with the traditional belief of praying for the departed who died in faith. The practice of remembering in gratitude the deceased forefathers and performing dhoopaprarthana at their tomb, and the practices and customary rituals followed by Malankara Nazranis according to the Babylonian Suraya-Persian Christian tradition and culture for centuries, like fowl offering as in St.George’s festival, are part of tradition, which is believed to be a blessing for generations.

കാടുവെട്ടൂര്‍ വല്യഔപ്പന്റെ വെള്ളംകുടി (Feast) പ്രാര്‍ത്ഥനായോഗം

വല്യഔപ്പന്‍റെ ഭക്തജനങ്ങള്‍ പൊതുവെയും, കേരളത്തിലുള്ളവരും ഇന്‍ഡ്യയിലെ മറ്റുസ്ഥലങ്ങളിലും വിദേശത്തുമുള്ള കാടുവെട്ടൂര്‍ കുടുംബംഗങ്ങള്‍ പ്രത്യേകിച്ചും, വല്യഔപ്പന്‍റെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന ആഗ്രഹ സഫലീകരണത്തിനും, പ്രാര്‍ത്ഥനയാല്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദിസൂചകമായും ‘വെള്ളംകുടി’ (Feast) എന്നു നാട്ടുവിളിപ്പേരോ ഗ്രാമ്യഭാഷയോആയ, പ്രാര്‍ത്ഥനായോഗങ്ങള്‍ക്കുശേഷമുള്ള ലഘുഭക്ഷണം അഥവാ ചായസല്‍ക്കാരം നടത്തുന്നു. പുരാതനകാലംമുതലേ ‘വെള്ളംകുടി’ എന്നചടങ്ങ് വിശ്വാസികളുടെ ഭവനത്തില്‍ വച്ച്, ഭക്ത്യാദരവോടുകൂടിയും പാരമ്പര്യാചാരങ്ങള്‍ക്ക് അനുസൃതമായും വല്യഔപ്പന്‍റെ മദ്ധ്യസ്ഥതയാല്‍ ദൈവീക അനുഗ്രഹത്തിനുമായി, സമീപത്തുള്ള എല്ലാ കുടുംബങ്ങളും ചേര്‍ന്ന് അതിനുള്ള ഒരുക്കങ്ങളില്‍ സഹകരിച്ചാണ് നടത്തിയിരുന്നത്. ഇപ്പോള്‍ ‘വെള്ളംകുടി’ അവരുടെ ഭവനങ്ങളില്‍വച്ചു നടത്തുവാന്‍ അസൗകര്യമുള്ളവര്‍ക്കായി, കാടുവെട്ടൂര്‍ പള്ളിയങ്കണത്തില്‍വച്ച് അനുഷ്ട്ടിക്കുവാനുള്ള സജ്ജീകരണം കുടുംബയോഗ ഭാരവാഹികള്‍ ചെയ്തുകൊടുക്കുന്നുണ്ട്. ‘വെള്ളംകുടി’യും ‘വെച്ചുവിരിപ്പും’ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും മൂലകുടുംബ ചരിത്രഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ക്രിസ്ത്യാനിയാകുന്നതിനുമുമ്പ് ബ്രാഹ്മണനായിരുന്ന തങ്ങളുടെ കുടുംബസ്ഥാപകനായ കാടുവെട്ടൂര്‍ വല്യഔപ്പന്‍റെ ഓര്‍മ്മയെ ആദരിക്കുന്ന, ക്രിസ്തീയസമൂഹത്തില്‍ സമാനതകളില്ലാത്തതും പ്രധാനമായും ബ്രാഹ്മണീയ ആചാരരീതിയുമായ ‘വെച്ചുവിരിപ്പും’ ‘വെള്ളംകുടിയും’ തലമുറതലമുറയായി നടത്തുന്നതില്‍ കാടുവെട്ടൂര്‍ മാപ്പിളമാരും മറ്റു വിശ്വാസികളും അഭിമാനംകൊള്ളുന്നു. ക്രി.വ.ഒന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍, പകലോമറ്റം വല്യഔപ്പന്‍ തന്‍റെ സഹോദരനും കുടുംബവുമൊത്ത്, കുറവിലങ്ങാട്ടുനിന്ന്‍ ചെങ്ങന്നൂര്‍ മുതവഴിയില്‍ ചിത്രത്തൂര്‍ മഠത്തിനു സമീപമുള്ള കാടുവെട്ടൂരില്‍ താമസമായതോടെ ആരംഭിച്ച കാടുവെട്ടൂര്‍ കുടുംബത്തിന്‍റെ ചരിത്രപരവും പൗരാണികവും ആധികാരികവുമായ തെളിവും സാക്ഷ്യവുമായി വല്യഔപ്പന്‍റെ കബറിടവും, ബ്രാഹ്മണനായിരുന്ന പിതാമഹനെ ആദരിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയുംചെയ്യുന്ന, തലമുറതലമുറയായി പിന്തുടരുന്ന ബ്രാഹ്മണധര്‍മ്മമായ ‘വെച്ചുവിരിപ്പും’ ‘വെള്ളംകുടിയും’, കുടുംബത്തിന്‍റെ ബ്രാഹ്മണീയ വേരുകളുടെ സ്പഷ്ടമായ തെളിവും അനുഷ്ഠാന സാക്ഷ്യവുമായും നിലനില്‍ക്കുന്നു. നസ്രാണി ബ്രാഹ്മണര്‍ അവരുടെ പൂര്‍വ്വകാല ഹിന്ദുബ്രാഹ്മണ സമുദായത്തിന്‍റെ ആചാരാനുഷ്ഠാനങ്ങള്‍, അവര്‍ ജീവിച്ചിരുന്ന കേരളീയ സാമൂഹിക-സാംസ്കാരിക സാഹചര്യത്തിനനുസൃതമായി പിന്തുടര്‍ന്നു; പക്ഷെ ക്രിസ്തീയമായ പ്രാര്‍ത്ഥനയോടും, വിശ്വാസത്തോടെ വാങ്ങിപ്പോയവരെ ഓര്‍ത്തുപ്രാര്‍ത്ഥിക്കുന്ന പരമ്പരാഗതമായ വിശ്വാസത്തോടുംകൂടെമാത്രം. ഈ ലോകത്തില്‍നിന്നും വാങ്ങിപ്പോയ പൂര്‍വ്വികരെ നന്ദിയോടെ ഓര്‍മ്മിക്കുകയും, അവരുടെ ശവകുടീരങ്ങളില്‍ ധൂപപ്രാര്‍ത്ഥന നടത്തുകയും, കേരളീയ നസ്രാണി സമൂഹം നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവന്ന ബാബിലോണിയന്‍,സുറായ-പേര്‍ഷ്യന്‍ ക്രിസ്തുമത ആചാര, സംസ്കാരത്തിന്‍റെ ഭാഗമായി അനുവര്‍ത്തിച്ചുവരുന്ന, ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുനാളിലെപ്പോലെ, പക്ഷിനേര്‍ച്ചകാഴ്ച്ചകള്‍ നടത്തുകയും ചെയ്യുന്നത് നമ്മുടെയും പാരമ്പര്യ ആചാരാനുഷ്ഠാനത്തിന്‍റെ ഭാഗമാണ്. പുര്‍വ്വപിതാക്കന്മാരുടെ ഓര്‍മ്മയും അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും നേര്‍ച്ചകാഴ്ച്ചകളും തലമുറകള്‍ക്ക് അനുഗ്രഹകരമെന്ന് വിശ്വസിക്കപ്പെടുന്നു.