കാടുവെട്ടൂര്‍ ”വല്ല്യൗപ്പ” പിതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
യേശുക്രിസ്തുവിന്റെ അരുമ ശിഷ്യനും ഭാരത അപ്പോസ്‌തോലനുമായ വിശുദ്ധ തോമാസ്ലീഹായില്‍ നിന്ന് സ്‌നാനമേല്‍ക്കുകയും, വിശുദ്ധിയുടെ നിറവോടെ ജീവിതം നയിക്കുകയും ചെയ്ത ഞങ്ങളുടെ കുടുംബത്തിന്റെ കാവല്‍ നാഥനായ വിശുദ്ധ വല്ല്യൗപ്പ പിതാവേ, അങ്ങയുടെ മധ്യസ്ഥം ഞങ്ങളപേക്ഷിക്കുന്നു.
രോഗ, ദുഃഖ, ദുര്‍മരണ, പൈശാചിക പീഡകളില്‍ നിന്നും ഞങ്ങളെ രക്ഷിച്ച് കാവല്‍ മധ്യസ്ഥനായ് നില്‍ക്കേണമെ. നിറകണ്ണുകളോടും, കൂപ്പിയ കരങ്ങളോടും അങ്ങയുടെ കബറിടത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ നിരാശരായിത്തീരരുതേ. ഞങ്ങളുടെ സര്‍വ്വ ദുഃഖങ്ങളും പ്രയാസങ്ങളും അങ്ങ് അറിഞ്ഞ് അപേക്ഷയായ് ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പരിഹാരം ലഭിപ്പാന്‍ പ്രാര്‍ത്ഥിക്കേണമേ.
അങ്ങയുടെ മധ്യസ്ഥയാല്‍ ബലഹീനരായ ഞങ്ങളുടെ തലമുറ ശക്തിപ്പെടേണമെ. യുവാക്കള്‍ക്കും, യുവതികള്‍ക്കും, പൈതങ്ങള്‍ക്കും നേര്‍വഴി ലഭ്യമാക്കുകയും ആപത്തില്‍ നിന്ന് രക്ഷ പ്രാപിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ സമൂഹത്തിന് നന്മ വരുത്തേണമെ. അത്ഭുത സിദ്ധി ലഭിച്ച അങ്ങയുടെ തിരുമുമ്പില്‍ അര്‍പ്പിക്കുന്ന ഈ മധ്യസ്ഥ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ എത്തി ഞങ്ങള്‍ക്ക് കൃപ ലഭിക്കുമാറാകട്ടെ… ആമേന്‍!
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ…
…….
എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. എല്ലാ രണ്ടാം ശനിയാഴ്ച്ചയും കുര്‍ബാനയ്ക്കുശേഷം ധ്യാനം ഉണ്ടായിരിക്കും.